ന്യൂഡല്‍ഹി: 12-14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 16 ബുധനാഴ്ച ആരംഭിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ ജനുവരി 1 ന് ആരംഭിച്ചിരുന്നു. ഇവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകി വരികയാണ്. 7.4 കോടി കുട്ടികളാണ് 15-18 വയസ് വരെ പ്രായമുള്ളവരുടെ വിഭാഗത്തിലുള്ളത്. ഇതില്‍ 3.45 കോടി പേര്‍ കോവാക്സിന്റെ ആദ്യ ഡോസ് ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു.
Also Read:ചൂട് ഒഴിയുന്നു: ഇന്ന് കേരളത്തിൽ വേനൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്
മുതിർന്ന പൗരന്മാർക്ക് മുൻകരുതൽ ഡോസുകൾ എടുക്കാൻ കഴിയുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ’60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ ലഭിക്കും. കുട്ടികളുള്ള കുടുംബങ്ങളോടും 60 വയസ്സിനു മുകളിലുള്ള ആളുകളോടും വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു;, അദ്ദേഹം ട്വീറ്റ് ചെയ്തു. വളരെ വേഗത്തിലാണ് കുട്ടികളുടെ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഏകദേശം 7.5 കോടി പേരാണ് 12-14 വയസ് വരെ പ്രായമുള്ള വിഭാഗത്തിലുള്ളത്.
കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
12-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പമോ അല്ലാതെയോ രജിസ്റ്റർ ചെയ്യാം. ആധാർ കാർഡുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, കുട്ടികൾക്ക് അവരുടെ സ്‌കൂൾ ഐഡി കാർഡുകൾ ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യാം. ഒരു കുടുംബത്തിലെ നാല് പേർക്ക് ഒരു മൊബൈൽ നമ്പറിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Post Your Comments