തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട്, പണിമുടക്ക് നടത്തുന്നതിന് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് നോട്ടീസ് നൽകി. അതേസമയം, ചർച്ച ഒന്നും നടന്നിട്ടില്ലെന്നും, ബസുടമകൾ നിവേദനം നൽകിയതായും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ‘തുടർചർച്ചകൾ നടക്കും. അവരുടെ ആവശ്യം ന്യായമാണെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു’ മന്ത്രി കൂട്ടിച്ചേർത്തു.
Also read: ചൂട് ഒഴിയുന്നു: ഇന്ന് കേരളത്തിൽ വേനൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്
ബജറ്റിലെ അവഗണനയിലും, നിരക്ക് വർദ്ധന വൈകുന്നതിലും പ്രതിഷേധിച്ചാണ്, സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ഇനി ബസ് ചാർജ് മിനിമം ഇനത്തിൽ പത്ത് രൂപ മതിയാകില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. പന്ത്രണ്ട് രൂപയായി ഉടൻ തന്നെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നും, വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൺസെഷൻ ഉയർത്തണമെന്നും, സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്ന്, കുറഞ്ഞത് ആറ് രൂപയെങ്കിലും ആക്കണമെന്നാണ് ആവശ്യം. നിരക്ക് വർദ്ധിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകിയ സർക്കാർ, നാല് മാസം പിന്നിടുമ്പോഴും വാക്ക് പാലിച്ചിരുന്നില്ല.
Post Your Comments