Latest NewsNewsInternational

ഇനി അന്താരാഷ്ട്ര ചർച്ചയാകാൻ അവളില്ല, യുദ്ധഭൂമിയിൽ പിറന്നുവീണ ആ കുരുന്നും: ട്വീറ്റുകൾ നീക്കംചെയ്ത് റഷ്യ

ലണ്ടനിലെ റഷ്യൻ എംബസി ആശുപത്രിയിൽ ബോംബ് സ്ഫോടനം നടന്നുവെന്ന വാർത്ത വ്യാജമാണെന്ന് അവകാശപ്പെടുന്ന തങ്ങളുടെ രണ്ട് ട്വീറ്റുകളും നീക്കം ചെയ്തു.

കീവ്: ദിവസങ്ങൾക്ക് മുൻപാണ് ഉക്രൈനിലെ അമ്മമാർക്കും കുട്ടികൾക്കുമായുള്ള മെറ്റേണിറ്റി ആശുപത്രിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും, ചുരുങ്ങിയത് 17 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ റഷ്യയുടെ നീചമായ പ്രവൃത്തിയായാണ് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിശേഷിപ്പിച്ചത്.

Also read: മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലം, അന്വേഷണം പുരോഗമിക്കുന്നു: രാജ്‍നാഥ് സിംഗ്

ഇപ്പോൾ, ആക്രമണത്തിൽ പരിക്കേറ്റിരുന്ന ഗർഭിണിയായ സ്ത്രീയും അവരുടെ കുഞ്ഞും മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ബുധനാഴ്ച മരിയുപോളിൽ നടന്ന വ്യോമാക്രമണത്തെ തുടർന്ന് സ്‌ട്രെച്ചറിൽ കിടക്കുന്ന അവളുടെ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.

പ്രസവിക്കാനിരുന്ന ആശുപത്രി ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, രക്ഷാപ്രവർത്തകർ അവളെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചിരുന്നു. സിസേറിയനിലൂടെയാണ് ഡോക്ടർമാർ അവളുടെ കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷെ, കുഞ്ഞ് മരിച്ചിരുന്നു. ആക്രമണത്തിൽ സ്ത്രീയുടെ അരക്കെട്ട് തകർന്നതായും, ഇടുപ്പ് വേർപെട്ടതായും ശസ്ത്രക്രിയാ വിദഗ്ധൻ തിമൂർ മാരിൻ പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ കുഞ്ഞിന്റെ ജീവൻ ഇല്ലാതാവുകയാണെന്ന് മനസ്സിലാക്കിയ അവൾ, തന്നെ കൂടി കൊല്ലാൻ യാചിച്ചതായി ഡോക്ടർമാർ വെളിപ്പെടുത്തി. അതേസമയം, ലണ്ടനിലെ റഷ്യൻ എംബസി ആശുപത്രിയിൽ ബോംബ് സ്ഫോടനം നടന്നുവെന്ന വാർത്ത വ്യാജമാണെന്ന് അവകാശപ്പെടുന്ന തങ്ങളുടെ രണ്ട് ട്വീറ്റുകളും നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button