CinemaLatest NewsNewsIndiaBollywoodEntertainment

കശ്മീർ ഫയൽസിന്റെ സംവിധായകനെ പരിഹസിച്ച സ്വര ഭാസ്കറിന് ട്രോൾ മഴ

കൊൽക്കത്ത: ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് അവരുടെ തലയിൽ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’, എന്നായിരുന്നു സ്വര കശ്മീർ ഫയലിന്റെ പേരെടുത്ത് പറയാതെ വിമർശിച്ചത്. സ്വരയുടെ പരോക്ഷ വിമർശനം സംവിധായകൻ വിവേകിന് നേരെയുള്ളതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മുൻപ് പലതവണ ഇരുവരും ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു കൊണ്ട് വിവേക് നടത്തിയ പരാമർശത്തിനെതിരെ, നടി സ്വരാ ഭാസ്കർ രംഗത്ത് വന്നിരുന്നു. വിവേകിന്റെ ട്വീറ്റിനെതിരെ സ്വര ട്വിറ്ററിൽ പരാതിപ്പെടുകയും പരാമർശം നീക്കം ചെയ്യുന്നത് വരെ വിവേകിന്റെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ അത്ര ചേർച്ചയിലല്ല എന്നാണ് പാപ്പരാസികൾ പറയുന്നത്.

Also Read:പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ!

വിവേകിനെ പരിഹസിച്ച സ്വരയ്ക്ക് നേരെ ട്രോളുകളും ഉടലെടുത്തു. ‘അഭിനന്ദനങ്ങൾ സ്വര. വീണ്ടും നിങ്ങൾ മറ്റൊരാളുടെ വിജയത്തെ കുറിച്ച് പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. നിങ്ങൾ അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്’, സ്വരയെ ട്രോളിക്കൊണ്ട് നിരവധി പേർ രംഗത്ത് വന്നു.

അതേസമയം, മാർച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അക്ഷയ് കുമാർ, യാമി ഗൗതം, ഹൻസാൽ മേത്ത തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. 1990-ൽ കാശ്മീർ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരമായ യാതനകളുടെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്. പുഷ്‌കർനാഥായി അനുപം ഖേർ, ബ്രഹ്മ ദത്തായി മിഥുൻ ചക്രവർത്തി, കൃഷ്ണ പണ്ഡിറ്റായി ദർശൻ കുമാർ, രാധികാ മേനോനായി പല്ലവി ജോഷി, ശ്രദ്ധ പണ്ഡിറ്റായി ഭാഷാ സുംബലി, ഫാറൂഖ് മാലിക് എന്ന ബിറ്റയായി ചിന്മയ് മാണ്ഡ്‌ലേക്കർ എന്നിവർ വേഷമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button