Latest NewsIndiaNews

തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടു: യുവാവ് ജീവനൊടുക്കി

ഭുവനേശ്വര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. എന്നാൽ, ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സുമതി പരീദ എന്ന യുവതി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ, ഇവിടെ പരാജയപ്പെട്ട സുമതിയെയും കുടുംബത്തെയും വിജയിച്ച സ്ഥാനാർത്ഥികളുടെ അനുയായികള്‍ ആഘോഷത്തിനിടെ പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം തിരഞ്ഞെടുപ്പിന് പണം ചെലവഴിച്ചതിനെ ചൊല്ലി ഞായാറാഴ്ച ഭര്‍ത്താവ് രമാകാന്തും സുമതിയും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെ, രമാകാന്ത് വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Read Also  :  പറഞ്ഞു പെരുപ്പിക്കാതെ മറ്റു രാജ്യങ്ങൾ കുട്ടികളെ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസി മാത്രം കാലതാമസം വരുത്തിയോ? ബ്രിട്ടാസ്

ഇതോടെ, ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് സുമതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
നില ഗുരുതരമായതിനാല്‍ കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Post Your Comments


Back to top button