ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി പാകിസ്ഥാൻ. പണ്ഡിറ്റുകൾ ആർഎസ്എസുകാരാണെന്നും, ഇവർ തന്നെ, സ്വന്തം ആളുകളെ കൊന്നൊടുക്കി അത് മുസ്ലീങ്ങൾ ചെയ്തതെന്ന് വരുത്തി തീർക്കുകയായിരുന്നു എന്നുമാണ് വ്യാജ പ്രചാരണം. ‘ഇന്ത്യൻ സിനിമ ദി കശ്മീരി ഫയൽസ് എങ്ങനെ യഥാർത്ഥ ചരിത്രം മറയ്‌ക്കുന്നു’ എന്നാണ് പരിപാടിയുടെ പേര്.
മുസ്ലീം വിരുദ്ധതയാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് എന്നും കശ്മീരിലെ മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് ഹിന്ദുക്കൾ സ്വന്തം ആളുകളെ കൊന്നൊടുക്കിയെന്നും പാകിസ്ഥാനി യൂട്യൂബ് ചാനലായ ഹക്കീക്കത്ത് ടിവിയിൽ ആരോപിക്കുന്നു. കശ്മീരി പണ്ഡിറ്റുകൾ യഥാർത്ഥത്തിൽ കശ്മീർ നിവാസികളല്ല എന്നും പാകിസ്ഥാനി ചാനൽ ആരോപിക്കുന്നുണ്ട്.
‘പുറത്ത് നിന്നും വന്ന് കശ്മീരിൽ കുടിയേറി താമസിച്ചവരാണ് അവർ. ഇന്ത്യയുടെ മുസ്ലീം വിരുദ്ധ അജണ്ട നിറവേറ്റാനാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ഈ സിനിമ നിർമ്മിച്ചത്. അതുകൊണ്ട് തന്നെയാണ്, പ്രധാനമന്ത്രി അയാളെ പ്രശംസിച്ചത്’ എന്നും പാകിസ്ഥാനി ചാനൽ പ്രചരിപ്പിച്ചു. അതേസമയം, ഏകദേശം സമാന ആരോപണമാണ് കോൺഗ്രസ് കേരള പ്രദേശിന്റെ ട്വിറ്ററിലും ഉണ്ടായത്. ഇതിനെതിരെ പാർലമെന്റിൽ പോലും കോൺഗ്രസിന് രൂക്ഷ വിമർശനമാണ് ഉണ്ടായത്.
Post Your Comments