![](/wp-content/uploads/2022/03/whatsapp_image_2022-03-15_at_9.10.43_pm_800x420.jpeg)
ചെന്നൈ: ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത് അലസ സമീപനമായിരുന്നുവെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
Also Read:നന്ദു മഹാദേവിന്റെ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടി ശരണ്യ ശശിയുടെ അമ്മ
‘അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. ബിജെപിക്ക് ഉണ്ടായത് വലിയ വിജയമാണെന്ന് പറയാനാവില്ല. അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഭരണം നിലനിര്‍ത്തി. പഞ്ചാബില്‍, ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പഞ്ചാബിലെ ജനങ്ങളുടെ മുൻപില്‍ ബിജെപിയുടെ ശ്രമങ്ങളൊന്നും വിലപ്പോയില്ല’, ഡിഎംകെ തങ്ങളുടെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
‘ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറച്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വെറും രണ്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം 10 ശതമാനം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ബിഎസ്പിയും എസ്പിയും കൈകോര്‍ത്തിരുന്നെങ്കില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു’, ഡിഎംകെ വിലയിരുത്തി.
Post Your Comments