ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
Read Also: സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഈ വർഷം നടക്കുന്ന 21 മത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ 36 ഭീകരരെ വധിച്ചു. 20 ലധികം പേരെ ജീവനോടെ പിടികൂടാനും സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു. എന്നാൽ, പ്രശ്‌നബാധിത സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരർ വെടിയുതിർത്തു. പിന്നാലെ, സുരക്ഷാസേനയും തിരിച്ചടിച്ചു.
Post Your Comments