തിരുവനന്തപുരം: അര്‍ബുദരോഗത്തെത്തുടര്‍ന്ന് വിടപറഞ്ഞ നന്ദു മഹാദേവിന്റെ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടി ശരണ്യ ശശിയുടെ അമ്മ ഗീത. ശരണ്യയുടെ ജന്മദിനമായ മാര്‍ച്ച് 15നാണു ശരണ്യയും നന്ദവും ഒരുമിച്ചിരിക്കുന്ന ചിത്രവുമായി ലേഖയുടെ വീട്ടിലേയ്ക്ക് ഗീത എത്തിയത്.
അര്ബുദരോഗത്തെത്തുടര്ന്നാണ് ശരണ്യയും നന്ദുവും മരണത്തിന് കീഴടങ്ങിയത്. ഇരുവരും സോഷ്യൽ മീഡിയയിൽ പ്രതീക്ഷകൾ നിറഞ്ഞ വാക്കുകൾ പങ്കുവച്ചു ആരാധകരെ നേടിയെടുത്തിരുന്നവരാണ്. ശരണ്യയുടെ കഴിഞ്ഞ ജന്മദിനത്തില് നന്ദുവും ഒപ്പമുണ്ടായിരുന്നു. സീമ ജി നായരാണ് നന്ദുവിനെ ശരണ്യയുടെ വീട്ടിലെത്തിച്ചത്. നന്ദുവിന്റെ അമ്മ ലേഖയാണ് ഇക്കാര്യമെല്ലാം ഓർത്തു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചേച്ചിയും അനുജനും ഒരുമിച്ചാണ് സ്വര്‍ഗത്തില്‍ എന്ന് എനിക്കറിയാമെന്നും ‘അമ്മ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
എത്ര പെട്ടന്ന് ആണ് ദിവസങ്ങള്‍ ഓടി മറയുന്നത്..
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 നു ശരണ്യയെ ഒരു രാജകുമാരിയെ പോലെ ഒരുക്കി രണ്ടു അമ്മമാര്‍. സീമയും ഗീതയും
ഞങ്ങള്‍ വൈകിട്ട് ചെന്നപ്പോള്‍ അവിടെ വളരെ സന്തോഷത്തില്‍ ആയിരുന്നു…..
സീമ ഓടി വന്നു നന്ദുവിനെ പിടിച്ചു ശരണ്യയുടെ അടുക്കല്‍ കൊണ്ടുപോയി
നന്ദുവിനെ കണ്ടപ്പോള്‍ ശരണ്യ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു…
ഒരുപാടു സന്തോഷ നിമിഷങ്ങളില്‍ ഒടുക്കം യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ രണ്ടുപേരും അടുത്ത ജെന്മ നാളില്‍ നമുക്ക് കുറച്ചും കൂടി അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു…
വണ്ടിയില്‍ കയറാന്‍ നേരം ശരണ്യ വിളിച്ചു നന്ദുട്ടാ ഒരു കാര്യം മറന്നു പോയി..
അപ്പോള്‍ നന്ദു ചോദിച്ചു എന്താ ചേച്ചികുട്ടി എന്ന്
അപ്പോള്‍ ശരണ്യ പറഞ്ഞു നീ എനിക്ക് ഒരു പാട്ടു പാടി തന്നില്ലല്ലോ എന്ന്..
അപ്പോള്‍ നന്ദു പറഞ്ഞു ഞാന്‍ നാളെ കോഴിക്കോട് പോകും അവിടെ ചെന്നിട്ടു പാടി അയച്ചു തരാം എന്ന്
പക്ഷെ വേദന കാരണം അത് നടന്നില്ല..
ഇന്ന് ശരണ്യ മോളുടെ പിറന്നാള്‍ ദിനത്തില്‍ അവളുടെ അമ്മ അവരുടെ രണ്ടുപേരുടെയും ഫോട്ടോ വരച്ചു കൊണ്ട് തന്നു….
ഹൃദയം പൊട്ടുന്ന വേദന ഉള്ളില്‍ എങ്കിലും ചിരിച്ചു അത് വാങ്ങി ഞാന്‍
എന്റെ പൊന്നു മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു
ഞങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ചിരികുടുക്ക സുന്ദരികുട്ടി
എനിക്ക് അറിയാം ചേച്ചിയും അനുജനും ഒരുമിച്ചാണ് സ്വര്‍ഗത്തില്‍ എന്ന് ഒരുപാടു കഥകള്‍ പറഞ്ഞു പാട്ടു പാടി നിങ്ങള്‍ പറന്നു നടക്കുന്നുണ്ട് അല്ലെ…
Post Your Comments