KollamKeralaNattuvarthaLatest NewsNews

ഭാര്യയെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ. ഷിജു (32) ആണ് പിടിയിലായത്

ചവറ: ഭാര്യയെയും ഭാര്യാ മാതാവിനെയും ദേഹോപദ്രവം ഏൽപ്പിച്ചും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ. ഷിജു (32) ആണ് പിടിയിലായത്. ചവറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 12-ന് രാത്രി 10.15 ഓടെയാണ് സംഭവം. ഭാര്യയുടെ കുടുംബവീട്ടിലെത്തിയാണ് ആക്രമിച്ചത്. ഭാര്യ ബന്ധുക്കളോടും അയൽവാസികളോടും സഹകരിക്കുന്നതിലുള്ള വിരോധം കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയത്. ഭാര്യയുടെ പരാതിയിൽ, ചവറ പൊലീസ് മാനഹാനി വരുത്തിയതിനും സ്ത്രീധന പീഡനത്തിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Read Also : ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്: വിധി തീർത്തും നിരാശാജനകമാണെന്ന് തഹ്‌ലിയ

കഴിഞ്ഞവർഷം ഇടപ്പള്ളിക്കോട്ടയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ ജാമ്യത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button