കൊച്ചി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’ ശ്രദ്ധേയമാകുന്നു. താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് നടൻ കൃഷ്ണ കുമാർ കശ്മീർ സംഭവത്തെ വിശേഷിപ്പിക്കുന്നത്. അധികമാരും അറിയാത്ത ആ സംഭവത്തിന്റെ നേർച്ചിത്രം തുറന്നു കാട്ടുന്ന കശ്മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണമെന്ന് അദ്ദേഹം പറയുന്നു.
ഇന്നലത്തെ കശ്മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് ഈ സിനിമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദൈവദൂതന്മാരെപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് കശ്മീരിനെ വീണ്ടെടുത്തതും കശ്മീരികൾക്ക് പുതു ജീവൻ നൽകിയതും, സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമായി മാറിയെന്നും താരം ഓർമിപ്പിക്കുന്നു.
Also Read:സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക്…
അതേസമയം, ഇന്ത്യയൊട്ടാകെ മികച്ച സ്വീകാര്യത കിട്ടുമ്പോഴും കേരളത്തിൽ മാത്രം അത്ര അനക്കമില്ല. കശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നതെന്ന ചോദ്യവും പുറത്തുവരുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
1993.. ഡൽഹിയിൽ കാഷ്മീരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. കഷ്മീരിൽ തീവ്രവാദം കത്തി ജ്വലിച്ചു നിൽക്കുന്ന സമയം. അന്നത്തെ ഭരണകൂടം അത് ഒരു സാധാരണ സംഭവമായി കാണുന്നു. അവർക്കു വോട്ടയായിരുന്നു ലക്ഷ്യം. ലക്ഷകണക്കിന് കഷ്മീരി പണ്ഡിറ്റുകൾ എല്ലാം കളഞ്ഞു ജീവനും കൊണ്ട് ഡൽഹിയിലെ തെരുവുകളിൽ ജീവിക്കുന്നു. വംശഹത്യയുടെ ക്രൂരമായ ചില അനുഭവങ്ങൾ അവരിൽ നിന്നും അന്ന് അറിയാൻ കഴിഞ്ഞു. ചോദിക്കാനും പറയാനും ആരുമില്ലാതെ, സ്വന്തം കുടുംബാങ്ങങ്ങളെ മൃഗീയമായി കൊന്നുതള്ളിയപ്പോഴും, സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും നിസ്സഹായരായി ഉള്ള ജീവനും കൊണ്ട് എല്ലാം ഇട്ടെറിഞ്ഞു ശിഷ്ടജീവിതം തെരുവിൽ തീർത്തവ. അവരുടെ ജീവിതമാണ് കഷ്മീർ ഫയൽസ്.
സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഇന്നു ചരിത്രപുസ്തകങ്ങളിൽ മഹാന്മാരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ചില നേതാക്കൾ, സ്വന്തം സ്ഥാനങ്ങൾ ഉറപ്പിക്കാനായി ഒരു മതവിഭാഗത്തിനു വേണ്ടി ഇന്ത്യയെ കീറിമുറിച്ചു പാകിസ്താനുണ്ടാക്കി. അത് കൊണ്ടും തൃപ്തിവരാതെ ഇന്ത്യയെ വീണ്ടും കീറിമുറിക്കാൻ കഷ്മീർ പ്രശ്നം സൃഷ്ടിച്ചു. ഇന്ത്യ ഭരിച്ച കുടുംബ പാർട്ടി അതിനു കൂട്ടുനിന്നും കൊടുത്തു. ഈ കൊടിയ പാപത്തിന് രാജ്യം വലിയ വിലകൊടുക്കേണ്ടി വന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടുന്ന കഷ്മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണം. ദൈവദൂതന്മാരെപോലെ ശ്രീ നരേന്ദ്രമോദിയും ശ്രീ അമിത് ഷായും ചേർന്ന് കഷ്മീറിനേ വീണ്ടെടുത്തതും കഷ്മീരികൾക്ക് പുതു ജീവൻ നൽകിയതും, സ്വതന്ത്ര ഭരതത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമായി മാറി. ഇന്നലത്തെ കഷ്മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് കശ്മീർ ഫയലസ്. എല്ലാവരും കാണുക, ബോധവാന്മാരാകുക.
Post Your Comments