KeralaNattuvarthaLatest NewsNews

ഭക്ഷ്യ വസ്തുക്കൾ പാഴാക്കിക്കളയുന്നത് വലിയ കുറ്റം, അവ മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കൾ പാഴാക്കിക്കളയുന്നത് വലിയ കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവ മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവണമെന്നും, ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Also Read:സഹോദരിയെ പ്രണയിച്ചു: സുഹൃത്തിനെ മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

‘ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടാണു സര്‍ക്കാരിനുള്ളത്. സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഡിജിറ്റല്‍ ധനകാര്യ മേഖലയില്‍ നൂതന അവസരങ്ങള്‍ വരുമ്പോള്‍ത്തന്നെ അത് ഉയര്‍ത്തുന്ന വെല്ലുവിളികളും അപകടങ്ങളും കാണേണ്ടതുണ്ട്. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ചതിക്കുഴികള്‍ മുന്നില്‍ക്കണ്ട് കരുതലോടെ നീങ്ങാനുള്ള സന്ദേശമാണ് ഉപഭോക്തൃ അവകാശ ദിനം നല്‍കുന്നത്’, അദ്ദേഹം വ്യക്തമാക്കി.

‘ഉത്പന്നത്തിന്റെ വിവരങ്ങളെക്കുറിച്ച്‌ അറിയാന്‍, ഉപഭോക്താവിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു ‘ജാഗ്രത’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ 50,000 ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button