KeralaLatest NewsNewsCrime

ഗവൺമെന്റ് ആശുപത്രിയിൽ സംഘർഷം: ഏഴംഗ സംഘം അറസ്റ്റിൽ

കായംകുളം: ഗവൺമെന്റ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയ ഏഴംഗ സംഘം അറസ്റ്റിൽ. ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെയുള്ളവർ അറസ്റ്റിലായത്. കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പടീറ്റതിൽ വിജിത്ത് (24), കായംകുളം പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസുകളിൽ പ്രതിയായ ചെമ്പകനിവാസ് വീട്ടിൽ അക്ഷയ് (21), കാവുംകട വീട്ടിൽ ശ്രീമോൻ (21), കളീയ്ക്കൽ വടക്കതിൽ വിഷ്ണു (26), മുത്തച്ഛൻ മുറിയിൽ വീട്ടിൽ അരുൺ (22), വൃന്ദാവനം വീട്ടിൽ മനു (26), പടീറ്റതിൽ ഗോകുൽ ഗോപിനാഥ് (30) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പെരിങ്ങാല സ്വദേശികളായ ദമ്പതികൾ ഓട്ടോയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ വാഹനം ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ചികിത്സക്കായി കായംകുളം ഗവൺമെന്റ് ആശുപതിയിലെത്തിയ ഓട്ടോ യാത്രക്കാരെ പ്രതികൾ ദേഹോപദ്രവമേൽപ്പിക്കുകയും, മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർക്കുകയും ചെയ്യുകയിരുന്നു.

Read Also  :  ന​ന്ദു മ​ഹാ​ദേ​വി​ന്‍റെ അ​മ്മ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​വു​മാ​യി ന​ടി ശ​ര​ണ്യ ശ​ശി​യു​ടെ അ​മ്മ

അതേസമയം, കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് സി. ഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button