അബുദാബി: ഓൺലൈനിലൂടെയുള്ള വേശ്യാവൃത്തിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമ നമ്പർ 34-ലെ ആർട്ടിക്കിൾ 33 അനുസരിച്ച്, ഒരു കമ്പ്യൂട്ടർ ശൃംഖലയോ വിവരസാങ്കേതികവിദ്യയുടെ ഏതെങ്കിലും മാർഗമോ ഉപയോഗിച്ച് വേശ്യാവൃത്തിയിലോ ദുഷ്പ്രവൃത്തിയിലോ ഏർപ്പെടാൻ മറ്റൊരാളെ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കും. ഇത്തരക്കാർക്ക് തടവു ശിക്ഷയും 25,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ പിഴയും ലഭിക്കും.
കുട്ടികളാണ് ഓൺലൈൻ വേശ്യാവൃത്തിയുടെ ഇരകളെങ്കിൽ കുറഞ്ഞത് അഞ്ച് വർഷം തടവോ പരമാവധി 1,000,000 ദിർഹത്തിൽ കുറയാത്ത പിഴയോ ആയിരിക്കും ശിക്ഷയായി ലഭിക്കുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
Post Your Comments