കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും കൗൺസിലർമാർ വെടിയേറ്റു മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കൗൺസിലറായ അനുപം ദത്തയും, പുരുലിയ ജില്ലയിലെ ജൽദ മുനിസിപ്പാലിറ്റിയിൽ നാലു തവണ കോൺഗ്രസ് കൗൺസിലറായ, തപൻ കാണ്ടുവുമാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. തപൻ കാണ്ടുവിന്റെ മരണത്തെത്തുടർന്ന് ബംഗാളിലെ പുരുലിയ, ജൽദ, രംഗനാദ്പൂർ മുൻസിപ്പാലിറ്റികളിൽ കോൺഗ്രസ് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
തൃണമൂൽ കൗൺസിലർ അനുപം ദത്ത വൈകിട്ട് അഗർപാരയിൽ നിന്ന്, തന്റെ വളർത്തുനായക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയിലാണ് മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ യുവാക്കൾ വെടിയുതിർത്തത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് തവണയാണ് ബൈക്കിലെത്തിയ നാല് അംഗ സംഘം അനുപം ദത്തയെക്ക് നേരം വെടിയുയർത്തത്.
അതേസമയം, കോൺഗ്രസ് കൗൺസിലർ തപൻ കാണ്ടു സ്വവസതിക്കു സമീപം വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ, മോട്ടോർ സൈക്കിളിലെത്തിയ മൂന്നു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൽദ മുൻസിപ്പാലിറ്റിയിലെ മുൻ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണുമായ തപൻ കാണ്ടുവിന്റെ തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്.
Post Your Comments