ThiruvananthapuramKeralaNattuvarthaLatest NewsNews

എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ല, സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വികസനവും പാടില്ലെന്ന് നിലപാടിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരമെന്നും വൈകുംതോറും
പദ്ധതിയുടെ ചെലവ് കൂടുമെന്നും പിണറായി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതിനാശമുണ്ടാകില്ലെന്നും പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിൽ നിന്നും വിഭവങ്ങള്‍ ലഭിക്കില്ലെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾക്ക് എന്തിനാണ്’: ബസ് കൺസെഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് എ.ഐ.വൈ.എഫ്

‘സില്‍വര്‍ലൈന്‍ പദ്ധതിമൂലം കേരളം രണ്ടായി പിളരില്ല. നെല്‍വയലുകള്‍ക്കും ദേശാടനകിളികള്‍ക്കും പദ്ധതിമൂലം ദോഷമുണ്ടാകില്ല. പദ്ധതിയോട് എല്ലാവരും യോജിക്കണം. എതിപ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല,’ പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button