
കൊച്ചി : റോബർട്ട് വാധ്‌ര കൂടി രാഷ്ട്രീയത്തിലേക്ക് വരാത്ത കുറവേ കോൺഗ്രസിനുള്ളൂവെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. കോൺഗ്രസിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർക്കേ കഴിയൂ. എക്കാലത്തും ചിലർ അട്ടയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും പത്മനാഭൻ തുറന്നടിച്ചു. ‘ജീവന്റെ തുടിപ്പുള്ള പച്ചപ്പ് കേരളത്തിൽ മാത്രമാണ്. കേരളത്തിലും കോൺഗ്രസ് പോയാലുള്ള ദുഃസ്ഥിതി ആലോചിക്കണം.’
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ വേദിയിലുള്ളപ്പോഴാണു പത്മനാഭന്റെ വിമർശനം. പത്മനാഭന്റെ വാക്കുകൾ ഏറ്റെടുക്കുന്നുവെന്നായിരുന്നു, പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നേതൃത്വത്തിലുള്ളവർ തെറ്റ് ചെയ്യുമ്പോൾ വിമർശിക്കപ്പെടും. നേതാക്കളുടെ ഉപഗ്രഹങ്ങളായി മാറാത്ത, ചിന്തിക്കുന്നവരുടെ ചട്ടക്കൂടാണ് പാർട്ടിക്കുണ്ടാവേണ്ടതെന്നും സതീശൻ പറഞ്ഞു.
ഡിസിസിയുടെ പോൾ പി.മാണി ലൈബ്രറിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം നിർവഹിക്കവേയാണ് പത്മനാഭന്റെ വിമർശനം.
Post Your Comments