ബെംഗളൂരു: കൊമ്പൻസ്രാവിനെ ലേലത്തിൽ വിറ്റ മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. 250 കിലോ തൂക്കമുള്ള കൊമ്പൻസ്രാവിനെ പിടികൂടി വിറ്റ, കർണാടകയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേസിൽ കുടുങ്ങിയത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന, ഗുരുതര വംശനാശഭീഷണി നേരിടുന്ന സോഫിഷിനെയാണ് തൊഴിലാളികൾ ലേലത്തിലൂടെ വിറ്റത്. ഇതേത്തുടർന്ന്, മത്സ്യത്തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
‘സീ ക്യാപ്റ്റൻ’ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾക്കാണ് 10 അടി നീളമുള്ള കൊമ്പൻ സ്രാവിനെ ലഭിച്ചത്. ക്രെയ്നിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ച അപൂർവയിനം സ്രാവിനെ കാണാനായി ഒട്ടേറെ പേർ ഹാർബറിലെത്തിയിരുന്നു. മംഗലാപുരം സ്വദേശിയാണ് ലേലത്തിൽ സ്രാവിനെ വാങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ സ്രാവിന്റെ ദൃശ്യങ്ങൾ വൈറലായതോടെ മത്സ്യത്തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഗണേഷ് വ്യക്തമാക്കുകയായിരുന്നു.
Post Your Comments