![](/wp-content/uploads/2022/03/untitled-1.gif)
മോസ്‌കോ: യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെത്തുടര്‍ന്ന്, യുഎസും, യൂറോപ്യന്‍ സഖ്യകക്ഷികളും നിരവധി റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യയെ SWIFT സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, റഷ്യ
യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ചൈനയോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.
Read Also :യുക്രെയ്‌നെതിരെ അധിനിവേശം ശക്തമായിട്ടും റഷ്യയെ തള്ളിപ്പറയാതെ അറബ് രാജ്യങ്ങള്‍
എന്നാല്‍, റഷ്യയെ സഹായിക്കാന്‍ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ലെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പറഞ്ഞു.
അതേസമയം, റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്ത് എത്തി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം യുഎസിനോട് ആവശ്യപ്പെട്ടു.
Post Your Comments