KeralaLatest NewsNews

നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇനിയാരും നേതൃത്വത്തിലേക്ക് വരരുതെന്ന അഭിപ്രായം തനിക്കില്ല: പി.ജെ കുര്യന്‍

കോണ്‍ഗ്രസിന് ഇനിയും പ്രവര്‍ത്തിച്ച് മുന്നേറാന്‍ കഴിയും.

പത്തനംതിട്ട: കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. നേതൃനിരയിലെ പോരായ്മകള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും പി ജെ കുര്യന്‍ മാധ്യങ്ങളോട് പറഞ്ഞു. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇനിയാരും നേതൃത്വത്തിലേക്ക് വരരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അധ്യക്ഷനായി വരുന്നവര്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി ജെ കുര്യന്‍ ആവശ്യപ്പെട്ടു.

‘ഇത്രയും വലിയൊരു തോല്‍വി അപ്രതീക്ഷിതമാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാകും എന്ന പ്രചാരണത്തിന്റെ ആവശ്യമില്ല. ജനാധിപത്യത്തില്‍ ജയവും തോല്‍വിയുമുണ്ടാകും. കോണ്‍ഗ്രസ് നാല് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തുണ്ട്. പ്രതിപക്ഷത്തിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അതും ജനാധിപത്യത്തില്‍ അനിവാര്യമാണ്. പ്രതിപക്ഷത്തുള്ളവരാണ് പിന്നീട് ഭരണത്തില്‍ വരുന്നത്. കോണ്‍ഗ്രസിന് ഇനിയും പ്രവര്‍ത്തിച്ച് മുന്നേറാന്‍ കഴിയും’- പിജെ കുര്യന്‍ പറഞ്ഞു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

‘പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ നടപ്പിലാക്കണമെന്ന് പിജെ കുര്യന്‍ ആവശ്യപ്പെട്ടു. എല്ലാവരുടേയും സഹകരണം ഉറപ്പുവരുത്തി മുന്നോട്ടുപോകണം. രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്നില്ല. നെഹ്‌റു കുടുംബത്തിനകത്ത് നിന്നായാലും പുറത്തു നിന്നായാലും ശക്തമായ നേതൃത്വം വേണം. സ്ഥിരം അധ്യക്ഷനെ ഉടന്‍ നിയമിക്കണം’- പി ജെ കുര്യന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button