ഭുവനേശ്വര്‍: അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ’ യിൽല് നിന്നുംന്ന് പ്രചോദനം ഉള്‍കൊണ്ട് മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍. സംഘത്തലവന് രാജ് കുമാറാണ് അറസ്റ്റിലായത്. സംഘത്തലവന്റെ ഫോണില്‍ നിന്നും ‘പുഷ്പ’ സിനിമയുടെ ക്ലിപ്പിംഗുകള്‍ കണ്ടെത്തിയതായും പുഷ്പ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ മദ്യം കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഫെബ്രുവരി 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ റോഡരികില്‍ കുടിവെള്ളം എഴുതിയ ടാങ്കര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ട് ധെങ്കനാല്‍ ജില്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. വാഹനത്തില്‍ കുടിവെള്ളമാണെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായി വാഹനം പരിശോധിച്ച അന്വേഷണസംഘം ടാങ്കറില്‍ രഹസ്യമായി സൂക്ഷിച്ച 1070 കെയ്സ് (9224.8) ലിറ്റര്‍ മദ്യം കണ്ടെത്തുകയായിരുന്നു.
ആയുർവേദ ആശുപത്രിയില്‍ എക്സെസ് പരിശോധന: കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു
തുടർന്ന്, വാഹനം പിടിച്ചെടുത്ത പോലീസ് വണ്ടിയിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ ബിജേന്ദ്ര, സതീഷ് നന്ദല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നുമാണ് മുഖ്യസൂത്രധാരകനായ സംഘത്തലവന് രാജ്കുമാറിനെ കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, നടത്തിയ തെരച്ചിനൊടുവില്‍ സംഘത്തലവനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments