വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്‌നെതിരെ നടത്തുന്ന ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ റഷ്യയോട് ആവശ്യപ്പെട്ടു.
‘റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. യുക്രെയ്ന്‍ നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത സായുധാക്രമണമാണ് നടക്കുന്നത്. കുട്ടികളെയും സാധാരണക്കാരെയും അടക്കം കൊല്ലുകയാണ്. ദൈവത്തിന്റെ പേരിലെങ്കിലും ഈ കൂട്ടക്കുരുതി അവസാനിപ്പിക്കൂ’- മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
അതിനിടെ, പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. പോളണ്ട് അതിര്‍ത്തിയോടു ചേര്‍ന്ന സൈനിക പരിശീലനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മെലിറ്റോപോള്‍ നഗരത്തിലെ മേയറെ റഷ്യന്‍ അനുകൂലികള്‍ തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു.
ഏറ്റവും സുരക്ഷിതമായി കരുതിയിരുന്ന പടിഞ്ഞാറന്‍ മേഖലയിലെ ലിവിനു സമീപമുള്ള യവോറിവിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് റഷ്യയുടെ 30 മിസൈലുകള്‍ പതിച്ചത്. പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ കേന്ദ്രം. രാജ്യാന്തര സമാധാനസേനയുടെ കേന്ദ്രമായ ഇവിടെ നാറ്റോ സേനാംഗങ്ങളടക്കം ഉണ്ടാകാറുണ്ട്.
Post Your Comments