NattuvarthaLatest NewsKeralaNews

എന്തൊരു ഊള ചായയാടോ, ഹോട്ടൽ ഉടമയുടെ മുഖത്തേക്കൊഴിച്ചു സഞ്ചാരി: വഴിയ്ക്ക് തടഞ്ഞു നിർത്തി കണക്കിന് കൊടുത്ത് ജീവനക്കാർ

മൂന്നാർ: ചായയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്തേക്കൊഴിച്ച യുവാക്കൾക്ക് മർദ്ദനമേറ്റു. തിരിച്ചു പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഹോട്ടൽ ജീവനക്കാരാണ് ഇവരെ മർദ്ദിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ടോപ് സ്‌റ്റേഷനിലെ ഹോട്ടലിലായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. സംഭവത്തിൽ, മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Also Read:ചാമ്പ്യൻസ് ലീഗിലെ തോൽവി: പിഎസ്ജി തട്ടകത്തിൽ മെസിക്കും നെയ്മറിനും കൂവല്‍

38 പേരടങ്ങുന്ന മലപ്പുറം സ്വദേശികളുടെ ഒരു സംഘം ടോപ് സ്റ്റേഷനിലെ ഒരു ഹോട്ടലിലേക്ക് ചായ കുടിയ്ക്കാൻ കയറുകയായിരുന്നു. എന്നാൽ, ജീവനക്കാരൻ കൊണ്ടുവന്ന ചായയ്ക്ക് ചൂടില്ലായിരുന്നു. ഇതോടെ യുവാക്കളിൽ ഒരാൾ ചായ എടുത്ത് ഹോട്ടൽ ഉടമയുടെ മുഖത്ത് ഒഴിച്ചു. തുടർന്ന് ഇവിടെ വച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിറകെ സംഘം പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാൽ, ഇവരെ പിന്തുടർന്ന ഹോട്ടൽ ജീവനക്കാർ, യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തുകയും യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഇപ്പോൾ ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button