Latest NewsKeralaNews

പാക് ചാരസംഘടനകൾ സജീവം: കേരള പൊലീസിന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് മേധാവി

രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്.

തിരുവനന്തപുരം: രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നൽകുന്നത്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

‘രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാൽ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണം’- ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button