Latest NewsKeralaIndia

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വീറ്റ്: വിവാദമായതോടെ മുക്കി

'1990 മുതല്‍ 17 വര്‍ഷത്തിനുള്ളില്‍ 399 പണ്ഡിറ്റുകളെ ഭീകരര്‍ വകവരുത്തി. എന്നാല്‍ ഇക്കാലയളവില്‍ 15000 മുസ്ലീങ്ങളെയും കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തി'

തിരുവനന്തപുരം: കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയെ കോണ്‍ഗ്രസ് വെള്ളപൂശിയെന്ന് ആരോപണം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ ശ്രദ്ധ നേടിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കേരളയുടെ ട്വീറ്റ്. കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഐഡിയിലായിരുന്നു, പണ്ഡിറ്റുകളെക്കാള്‍ മുസ്ലീങ്ങള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടതായും പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത് വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണെന്നും പോസ്റ്റിട്ടത്.

‘1990 മുതല്‍ 17 വര്‍ഷത്തിനുള്ളില്‍ 399 പണ്ഡിറ്റുകളെ ഭീകരര്‍ വകവരുത്തി. എന്നാല്‍ ഇക്കാലയളവില്‍ 15000 മുസ്ലീങ്ങളെയും കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തി’, എന്നാണ് ട്വീറ്റ്. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഒടുവിൽ ഇവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു.എന്നാല്‍, പിന്നീട് വിശദീകരണവുമായി പുതിയ ട്വീറ്റിട്ടു. ‘കശ്മീരി പണ്ഡിറ്റ് വിഷയത്തില്‍, ഇന്നലെ ഇട്ട ട്വീറ്റിലെ, ഓരോ വസ്തുതയിലും ഉറച്ചുനില്‍ക്കുന്നു. ബിജെപി വിദ്വേഷ പ്രചാരകര്‍, ഇത് വര്‍ഗ്ഗീയ കുപ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനാല്‍, ഇതിന്റെ ഒരു ഭാഗം നീക്കം ചെയ്തു. സത്യം തുടര്‍ന്നും പറയുക തന്നെ ചെയ്യും’ എന്നായിരുന്നു ട്വീറ്റ്.

അതേസമയം, കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും പ്രതിഷേധം തുടരുകയാണ്. കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇത് വലിയ പ്രാധാന്യത്തോടെ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button