അമരാവതി: ഓമനിച്ച് വളർത്തുന്ന പുലികളെ ഉപേക്ഷിച്ച് യുദ്ധഭൂമിയായ ഉക്രൈനിൽ നിന്ന് മടങ്ങാൻ തയ്യാറാകാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി. മൃഗങ്ങളോടുള്ള ഗിരി കുമാറിന്‍റെ അനുകമ്പയും സ്നേഹവും ഏറെ പ്രശംസനീയമെന്ന് ഡോക്ടര്‍ ഗിരി കുമാറിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ മെഗാസ്റ്റാർ പറഞ്ഞു. ആന്ധ്രാ സ്വദേശിയായ ഡോക്ടര്‍ ഗിരി കുമാര്‍ പാട്ടീലാണ് കഥയിലെ താരം. ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുലികളെയും ജാഗ്വാറിനെയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടില്‍ പരിപാലിക്കാന്‍ തുടങ്ങിയതെന്ന് ഇയാൾ മുൻപ് പറഞ്ഞിരുന്നു.
Also Read:രാജ്യസഭാ സീറ്റിന് സമ്മര്‍ദ്ദം ചെലുത്തി കെ.വി തോമസ്
രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല. യുദ്ധം കൊടുത്തെങ്കിലും, പരിപാലനം കണക്കിലെടുത്ത് ആക്രമണം രൂക്ഷമായ ലുഹാന്‍സ്ക് മേഖലയില്‍ തന്നെ തുടരുകയാണെന്ന് സ്വന്തം യൂടൂബ് ചാനലിലൂടെ ഡോക്ടര്‍ അറിയിച്ചിരുന്നു.
താന്‍ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് സ്വദേശത്തേക്ക് ഇല്ലെന്ന് ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഡോക്ടര്‍ ഗിരി കുമാര്‍ വ്യക്തമാക്കി രംഗത്തെത്തിയിത്. ‘എന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാര്‍ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ അവരോടൊപ്പമായിരിക്കും’,ഡോക്ടർ പറഞ്ഞു.
Post Your Comments