Latest NewsNewsIndiaCrime

രക്തത്തില്‍ കുളിച്ച നിലയില്‍ 25കാരിയുടെ മൃതദേഹം വീടിനുള്ളിൽ: പരാതിയുമായി ഭർത്താവ്

യുവതിയുടെ ശരീരം പൂര്‍ണനഗ്നമായ നിലയിലായിരുന്നു

ലഖ്‌നൗ: പൂര്‍ണ നഗ്നമായ രീതിയില്‍ വീടിനുള്ളില്‍ 25കാരിയുടെ മൃതദേഹം. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ആദംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം ഭർത്താവ് കണ്ടെത്തിയത്.

ഭര്‍ത്താവ് ധീര്‍സിങ് വയലില്‍ നനയ്ക്കാനായി പോയതിന് ശേഷം തിരിച്ചെത്തി വീടിന്റെ വാതില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. അങ്ങനെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരം പൂര്‍ണനഗ്നമായ നിലയിലായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

read also: പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു വെട്ടിയാർ: ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും എന്ന് സോഷ്യൽ മീഡിയ

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും യുവതി ബലാത്സംഗത്തിനിരയായോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button