CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ആദ്യമായി ബിക്കിനി ഇട്ടപ്പോൾ: അനുഭവം തുറന്നു പറഞ്ഞ് സായി തംഹാൻകർ

മുംബയ്: അനിൽ കപൂർ ചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി തംഹാൻകർ. അമീർ ഖാൻ ചിത്രമായ ഗജിനിയിലൂടെയാണ് സായി പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് വന്ന ‘ഹണ്ടർ’ എന്ന ചിത്രത്തിലെ ജ്യോത്സ്ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, ഒരഭിമുഖത്തിൽ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോൾ തന്നെ കുറ്റപ്പെടുത്താനും വിമർശിക്കാനും നിരവധിപേർ രംഗത്തെത്തിയിരുന്നതായി സായി പറയുന്നു.തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്നം എന്തിനാണ് മറ്റുള്ളവർക്ക് എന്നും താരം ചോദിച്ചു. ‘നോ എൻട്രി പുധേ ദോക്ക ആഹെയ്’ എന്ന മറാത്തി ചിത്രത്തിലാണ് സായി ബിക്കിനി അണിഞ്ഞ് എത്തിയത്. മറാത്തി സിനിമാ രംഗത്തുള്ളവർ തന്റെ ആ വേഷത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതായി സായി പറയുന്നു.

തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്‍റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ

അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമായിരുന്നെന്നും അതിനാൽ തന്നെ ഗജിനിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിച്ചുവെന്നും സായി പറ‌ഞ്ഞു. ഇപ്പോഴും അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button