CricketLatest NewsNewsSports

ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു: പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം പങ്കിട്ട് സ്മൃതി മന്ഥാന

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരായ ഇന്ത്യൻ വിജയത്തിന് പിന്നാലെ, മനോഹരമായൊരു ദൃശ്യം ഹാമില്‍ട്ടണിലെ സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിച്ചു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ദാന, അവാര്‍ഡ് പങ്കുവെയ്ക്കാന്‍ സഹതാരം ഹര്‍മന്‍പ്രീതിനെ പൊഡിയത്തിലേയ്ക്ക് ക്ഷണിക്കും തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് അവാര്‍ഡ് പങ്കുവെയ്ക്കുകയും ചെയ്തു.

അവാര്‍ഡ് പങ്കു വെച്ചുകൊണ്ടുള്ള സ്മൃതിയുടെ വാക്കുകള്‍ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ‘ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു. എനിക്കുറപ്പാണ്, ഐസിസിയ്ക്ക് അതിനുള്ള ബഡ്ജറ്റുണ്ട്. ഹര്‍മന്‍പ്രീത് ഫോമിലേക്ക് തിരിച്ചെത്തിയത് വളരെയധികം സന്തോഷിപ്പിക്കുന്നു. നിര്‍ണായക ഇന്നിംഗ്‌സാണ് അവര്‍ പുറത്തെടുത്തത്’ മന്ദാന പറഞ്ഞു.

Read Also:- പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച

നേരത്തെ, തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്, യുവരാജ് സിങ്ങുമായി പങ്കുവെയ്ക്കുന്ന സച്ചിന്‍ ടെന്‍ണ്ടുക്കറുടെ ഒരു ചിത്രം ഇന്നും മായാതെ ആരാധകരുടെ മനസ്സിൽ കിടക്കുന്നുണ്ട്. വിൻഡീസിനെതിരായ മത്സരത്തിൽ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടി. മന്ഥാന 119 പന്തില്‍ 123 റൺസും ഹര്‍മന്‍ 107 പന്തില്‍ 109 റൺസും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button