Latest NewsNewsIndia

യോഗിയുടെ എന്‍കൗണ്ടര്‍ രാജ് 2.0 വീണ്ടും : ജനങ്ങളുടെ പേടിസ്വപ്നമായ ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി

ലക്‌നൗ : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് യോഗി ആദിത്യനാഥ് വീണ്ടും തിരിച്ചെത്തുന്നതോടെ ക്രിമിനലുകള്‍ക്കെതിരെ വീണ്ടും ശക്തമായ നടപടി സ്വീകരിച്ച് യുപി പോലീസ്. തലയ്ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെ വെള്ളിയാഴ്ച ലക്‌നൗ പോലീസ് വെടിവച്ച് വീഴ്ത്തി. മോഷ്ടിച്ച ബൈക്ക്, പിസ്റ്റള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ലക്‌നൗ ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം, വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. നമ്പറില്ലാത്ത ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ, ഇയാള്‍ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടരുകയും വെടിവയ്ക്കുകയുമായിരുന്നു.

മോനു പണ്ഡിറ്റ് ഔറയ്യയിലെ അജിത്മാലില്‍ സ്ഥിതി ചെയ്യുന്ന അനന്ത്‌റാം സൊനാലി സ്വദേശിയാണ് . കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇയാള്‍ നാല് കൂട്ടാളികളുമായി ചേര്‍ന്ന് ജാങ്കിപുരത്തെ അഞ്ജനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button