രക്തസമ്മർദ്ദം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. കാരറ്റ്, ബീറ്റ് റൂട്ട്, സെലറി, റാഡിഷ്, ഉലുവയില എന്നിവയാണ് രക്തസമ്മര്‍ദം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍.
പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം കുറയ്ക്കാന്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നതും നന്നായിരിക്കും. ബീറ്റ് റൂട്ടില്‍ ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3)& ഉണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റ് (NO2) ഉം നൈട്രിക് ഓക്സൈഡും (NO) ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.
താലൈഡുകള്‍ എന്ന ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്ന സെലറിയും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ഉചിതമാണ്. ഇത് ഹൃദയധമനികളിലെ കലകളെ (tissues) റിലാക്സ് ചെയ്യിക്കുന്നു. രക്തപ്രവാഹം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. സെലറിയില്‍ ഉപ്പ് വളരെ കുറവും നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. റാഡിഷും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്.
സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് റാഡിഷില്‍. ഇത് രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിര്‍ത്തുന്നു. ഉലുവയിലയും ബിപി കുറയ്ക്കുന്നതിന് ഉത്തമമാണ്. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.
Post Your Comments