കീവ്: റഷ്യന്‍ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകർന്നതായി ഉക്രൈൻ. മരിയുപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിസെന്റിന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ എണ്‍പതോളം പേര്‍ അഭയം തേടിയിരുന്നതായും ഉക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെവ്യക്തമാക്കി.
റഷ്യൻ ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷതേടി തുര്‍ക്കി പൗരന്മാരടക്കം എണ്‍പതോളം മുതിര്‍ന്നവരും കുട്ടികളു പള്ളിയിലുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, മരിയുപോള്‍ നഗരത്തില്‍ അശയവിനിമയ സംവിധാനത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും അപകടത്തിനിരയായവരുടെ അടുത്തേക്ക് എത്തിച്ചേരാന്‍ വഴികളില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പള്ളിയില്‍ അഭയം തേടിയവരില്‍ തുര്‍ക്കി പൗരന്മാരുമുണ്ടെന്ന വാര്‍ത്തകളോട് തുര്‍ക്കി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ 14,000 പൗരന്മാരെ ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments