മരിയുപോൾ: ഉക്രൈൻ – റഷ്യ യുദ്ധത്തിനിടെ, നിരവധി വ്യാജ വാർത്തകളും വന്നിരുന്നു. തങ്ങൾ ആശുപത്രികളും സ്‌കൂളുകളും ബോംബിട്ട് നശിപ്പിക്കുകയാണെന്ന് വരുത്തി തീർക്കാൻ, ഉക്രൈനിലെ മോഡലുകളെ വെച്ച് അവർ ഫോട്ടോഷൂട്ട് നടത്തുകയാണെന്നാരോപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ വാദം നിമിഷങ്ങൾക്കുള്ളിൽ തന്നെ തകർന്നടിഞ്ഞിരുന്നു. ഇപ്പോഴിതാ, അത്തരത്തിൽ മറ്റൊരു പച്ചനുണ കൂടി പൊളിയുകയാണ്. റഷ്യന്‍ ആക്രമണത്തില്‍ നശിച്ച പ്രസവാശുപത്രിയുടെ അവശിഷ്ടങ്ങളില്‍ നിന്നും, അത്ഭുതകരമായി രക്ഷപ്പെട്ട ഗര്‍ഭിണിയായ ഉക്രൈൻ യുവതിയുടെ ഫോട്ടോ വെറും ഫോട്ടോഷൂട്ട് ആണെന്നായിരുന്നു റഷ്യൻ മാധ്യമങ്ങളും സൈബര്‍ കൂട്ടങ്ങളും പടച്ചുവിട്ടത്. എന്നാൽ, ഈ യുവതി ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
Also Read:ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെ കാശുകൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ: ഗായത്രി സുരേഷ്
മരിയുപോൾ മെറ്റേണിറ്റി ഹോസ്പിറ്റലിൽ കഴിയവേ, റഷ്യൻ ബോംബാക്രമണത്തിൽ തകർന്ന ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട യുവതിയാണ് ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. തകർന്ന ആശുപത്രിയിൽ നിന്നും, മുഖത്ത് ചോരയുമായി എഴുന്നേറ്റു വരുന്ന യുവതിയുടെ ചിത്രം ഏറെ ചർച്ചയായിരുന്നു. ചിത്രം, ലോകശ്രദ്ധ പിടിച്ച് പറ്റിയത്തോടെ ഇതിനെതിരെ റഷ്യ കച്ചകെട്ടിയിറങ്ങി. ഇവര്‍ ഗര്‍ഭിണിയല്ല എന്നും നാടക നടിയാണെന്നുമുള്ള വ്യാപക പ്രചാരണം നടന്നു. ഇതിനുപിന്നാലെയാണ്, യു.എന്നിലെ ഉക്രൈന്‍ അംബാസഡര്‍ ഈ യുവതി പ്രസവിച്ചതായി അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള ഇവരുടെ പടവും ഉക്രൈന്‍ അംബാസഡര്‍ പുറത്തുവിട്ടു. റഷ്യയുടെ ഒരു നുണ കൂടി പൊളിഞ്ഞതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മാരിയാന വിഷേഗിര്‍സ്‌കയ എന്ന പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയാണ് റഷ്യയുടെ വ്യാജ പ്രചാരണത്തിന് ഇരയായത്. പെണ്‍കുഞ്ഞാണ് പിറന്നതെന്നും വെറോണിക്ക എന്ന് കുഞ്ഞിന് പേര് നൽകിയെന്നും ഉക്രൈന്‍ അംബാസഡര്‍ വ്യക്തമാക്കി. ഇവർ ചികിത്സയിൽ കഴിയുകയായിരുന്ന മരിയുപോളിലെ പ്രസവാശുപത്രി, റഷ്യയുടെ ആക്രമണത്തിൽ തകർന്നിരുന്നു. മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments