Latest NewsNewsInternational

യാത്രക്കാരുടെ പറുദീസയിൽ നിന്നും ചിന്നിച്ചിതറിയ ഭൂമിയിലേക്കുള്ള ദൂരം: യുദ്ധം ഉക്രൈനെ തകർക്കുമ്പോൾ, ചിത്രങ്ങളിലൂടെ…

കീവ്: റഷ്യ ഉക്രൈനിലേക്ക് അധിനിവേശം നടത്താൻ തുടങ്ങിയിട്ട് 18 ദിവസമാകുന്നു. ഫെബ്രുവരി 24 നാണ് ഉക്രൈനിലെ ജനത അവസാനമായി സമാധാനത്തോടെ ഉറങ്ങിയത്. ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരുന്ന്, വ്യോമാക്രമണ സൈറണുകൾ കേൾക്കുമ്പോൾ ഭീതിയോടെയും ആശങ്കയോടെയും ശ്വാസമടക്കി പിടിച്ചിരിക്കുന്ന ഉക്രേനിയക്കാരെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകം കണ്ടുകൊണ്ടിരിക്കുന്നു. എല്ലാ വർഷവും ഈ സമയം, ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളായിരുന്നു ഉക്രൈനിൽ എത്തിയിരുന്നത്. കരിങ്കടൽ തീരപ്രദേശം, പള്ളികൾ, കാൽനടയാത്രയ്ക്കും ട്രെക്കിംഗിങ്ങും അനുയോജ്യമായ പർവതനിരകൾ, പരമ്പരാഗത ഉക്രേനിയൻ ബീറ്റ്റൂട്ട് സൂപ്പ് എന്നിവയ്ക്കായി വിദേശികൾ രാജ്യത്തേക്ക് ഒഴുകിയെത്തിയിരുന്നു. ആ രാജ്യമാണ് ഇന്ന്, വെടിയൊച്ചകളാൽ നിറയുന്നത്.

ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാർകീവ്. അധിനിവേശം ആരംഭിച്ചതു മുതൽ നിരവധി തവണ ബോംബാക്രമണത്തിന് വിധേയമായ നഗരം. നിരവധി പേരാണ് ഇവിടെ മരിച്ചുവീണത്. ഇവിടെയുള്ള ആശുപത്രികളും സ്‌കൂളുകളും, റഷ്യ ഷെല്ലാക്രമണം നടത്തി തകർത്തത് വാർത്തയായിരുന്നു. മരിയുപോളിലെ അവസ്ഥയും മറിച്ചല്ല. റഷ്യയുടെ ഷെല്ലാക്രമണത്തിൽ തകർന്ന ഉക്രൈന്റെ ചിത്രങ്ങളിലൂടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button