Latest NewsKeralaIndiaNews

തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്രം കട്ടെടുക്കുന്നു, ബാങ്കിന്റെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് മേഖലകളുടെ സ്വകാര്യവത്കരണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ജനകീയ ബാങ്കിംഗില്‍ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാര്‍ അണിനിരക്കണമെന്ന് മന്ത്രി പറഞ്ഞു.

Also Read:പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ സാധ്യത: എസ്.ഐ.എസ്.എഫ് ക്ലിഫ് ഹൗസിന്റെ സുരക്ഷ ഏറ്റെടുത്തേക്കും

‘തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കപ്പെടുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഇതിനായി ഭേദഗതി ചെയ്യപ്പെടുന്നു. ബാങ്കിംഗ് ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതപ്പെടുന്നു. സ്വകാര്യ ബാങ്കുകളില്‍ 74% വിദേശ ഓഹരി ആകാം എന്ന നിയമം നിലവില്‍ വന്നിരിക്കുന്നു. കാത്തലിക്ക് സിറിയന്‍ ബാങ്കിനെ വിദേശ ബാങ്ക് ആയി മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു’, ശിവൻകുട്ടി വ്യക്തമാക്കുന്നു.

‘ബാങ്കിംഗ് മേഖലയിലെ ചെറുകിട വായ്പകള്‍ ഇല്ലാതാക്കുവാനും മിനിമം ബാലന്‍സ് ഉയര്‍ത്തി സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുവാനും നീക്കം നടക്കുന്നു. സഹകരണ മേഖലയെ പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ പരിധിയില്‍ ആക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് എതിരെയുള്ള ശക്തമായ ചെറുത്ത് നില്‍പ്പാണ് മാര്‍ച്ച്‌ 28,29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക്, അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button