വാഷിംഗ്ടണ്‍: യുക്രെയ്‌നെതിരെ ആക്രമണവുമായി മുന്നോട്ട് പോകുന്ന റഷ്യയ്‌ക്കെതിരെ കൂടുതല്‍ നടപടിയുമായി യുഎസ്. വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും.
യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം തടയാന്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്ന് ബൈഡന്‍ അറിയിച്ചു.
നാറ്റോ സഖ്യത്തെ പിണക്കുന്ന അത്തരം നീക്കങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. യുക്രെയ്‌നില്‍ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
Post Your Comments