തിരുവനന്തപുരം: കൊച്ചിയിൽ ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുട്ടിയുടെ അമ്മൂമ്മ സിപ്‌സിയുടെ കലാപരിപാടികൾ കണ്ട് അന്തംവിട്ട പോലീസ്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ആണ് സിപ്‌സിയുടെ ‘അപ്രതീക്ഷിത നീക്ക’ത്തിൽ ഞെട്ടിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്ത് നിന്നാണ് പോലീസ് സിപ്‌സിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് മുന്നിൽ വിവസ്ത്രയാകാനുള്ള ശ്രമവും ഇവർ നടത്തി.
പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തിയ ഇവരെ, ഏറെ പണിപ്പെട്ടാണ് ശാന്തയാക്കിയത്. സിപ്‌സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുണ്ടെന്ന സംശയമുള്ളതിനാല്‍, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മിനി എന്നൊരു സുഹൃത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് സിപ്‌സി, തിരുവനന്തപുരത്ത് ഹോട്ടലിൽ ഒളിച്ച് താമസിക്കാനെത്തിയത്. വിവരം ലഭിച്ച പോലീസ് സിപ്‌സിയെ പിടികൂടിയെങ്കിലും, എത്ര അന്വേഷിച്ചിട്ടും മിനിയെന്ന ‘മറഞ്ഞിരിക്കുന്ന’ സുഹൃത്തിനെ കണ്ടുപിടിക്കാനായില്ല.
Also Read:നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ നടത്തണം: ആക്ഷൻ കൗൺസിൽ ഡൽഹി ഹൈക്കോടതിയിൽ
അങ്കമാലി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലെ മെയിൻ ആളാണ് സിപ്‌സി. മോഷണ, ലഹരിമരുന്ന് കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. കാമുകൻ ബിനോയെ കൂടാതെ മറ്റ് പലരുമായും സിപ്‌സിക്ക് ബന്ധമുണ്ടായിരുന്നു. പോലീസിന്റെ പിടിയിലായാല്‍ സ്വയം വസ്ത്രമുരിയുന്നതും അസഭ്യം പറയുന്നതും സിപ്‌സിയുടെ കലാപരിപാടിയാണ്. പിടികൂടാനെത്തിയ പോലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെയാണ് പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസുമായി സിപ്‌സി അടുപ്പത്തിലാകുന്നത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇക്കാലയളവില്‍ പല മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്‌സി പ്രതിയായിട്ടുണ്ട്. സിപ്‌സിയുടെ മകന്‍ സജീവും പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. മകനെക്കാൾ പ്രായം കുറവുള്ള ആളാണ് ബിനോയ്. സിപ്‌സിക്ക് 55 വയസുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് തെറ്റാണെന്നും തനിക്ക് 38 വയസ് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി സിപ്‌സി ഇതിനിടെ രംഗത്ത് വന്നിരുന്നു.
Post Your Comments