ജനീവ: ലോകത്ത് മരണം മൂന്നിരട്ടിയായി വര്‍ധിച്ചതിന് പിന്നില്‍ കോവിഡാണെന്ന് റിപ്പോര്‍ട്ട്. 2019ല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ 2022 ജനുവരി വരെ 18 ദശലക്ഷം പേര് മരിച്ചതായാണ് വിവരം. ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇത്. യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കൊറോണ വിദഗ്ദ്ധ സംഘം 191 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വൈറസ് മൂലവും, അണുബാധ മൂലവും മരണം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഹൃദ്രോഗമോ ശ്വാസകോശ രോഗമോ പോലുള്ള രോഗാവസ്ഥകളെ വൈറസ് ബാധ വഷളാക്കാം. ഇത് മരണത്തിലേക്ക് നയിക്കുന്നു. വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, ഹ്യൂമന്‍ മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നിവയിലൂടെ ഡാറ്റ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ബൊളീവിയ, ബള്‍ഗേറിയ, നോര്‍ത്ത് മാസിഡോണിയ, ലെസോത്തോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണനരക്ക് രേഖപ്പെടുത്തിയത്.
Post Your Comments