റിയാദ്: ഇസ്‌ലാമിനെ ‘അപമാനിച്ച’തിന്റെ പേരില്‍ 10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ ബ്ലോഗര്‍ ജയില്‍മോചിതനായി. ബ്ലോഗര്‍ റൈഫ് ബദാവിയാണ് തടവുശിക്ഷ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച (മാർച്ച്-11) പുറത്തിറങ്ങിയത്. കാനഡയിലുള്ള ബദാവിയുടെ ഭാര്യ ഇന്‍സാഫ് ഹൈദര്‍ ട്വിറ്ററിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.
‘ഇസ്‌ലാമിനെ അപമാനിച്ചു’ എന്ന കുറ്റമാരോപിച്ച് ബദാവിയെ 2012ലായിരുന്നു അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. സൗദി അറേബ്യയുടെ പൊലീസിനെ ബദാവി തന്റെ ബ്ലോഗിലൂടെ വിമര്‍ശിച്ചിരുന്നു. സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതിന് ശേഷമാണ് പൊലീസ് സേനയുടെ അടിച്ചമര്‍ത്തല്‍ സ്വഭാവം വര്‍ധിച്ചതെന്നും ബദാവി തന്റെ ബ്ലോഗ് കുറിപ്പുകളിലൂടെ പറഞ്ഞിരുന്നു.
2014ലാണ് ബദാവിക്ക് പത്തുവര്‍ഷം തടവുശിക്ഷയും 1000 ചാട്ടവാറടിയുമാണ് സൗദി കോടതി വിധിച്ചത്. ആഴ്ചയില്‍ 50 ചാട്ടവാറടി വീതം 20 ആഴ്ച നല്‍കാനായിരുന്നു ശിക്ഷ വിധിച്ചത്. എന്നാൽ, ആദ്യത്തെ ആഴ്ച ചാട്ടവാറടി ശിക്ഷ നടപ്പിലാക്കിയിരുന്നെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നതോടെ ശിക്ഷ അധികൃതര്‍ ഒഴിവാക്കിയിരുന്നു.
Post Your Comments