USALatest NewsIndiaEuropeNewsInternational

അമേരിക്കൻ ഉപരോധം: പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഇന്ത്യൻ നിക്ഷേപം അഭ്യർത്ഥിച്ച് റഷ്യ

ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം ബാധിച്ച രാജ്യത്തിന്റെ പെട്രോളിയം ഉൽപ്പന്ന മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധമാണ് റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ളത്.

റഷ്യൻ എണ്ണ, വാതക മേഖലയിലേക്ക് ഇന്ത്യൻ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ താൽപ്പര്യമുണ്ടെന്നും കൂടാതെ, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ റഷ്യൻ കമ്പനികളുടെ വിൽപ്പന ശൃംഖല വിപുലീകരിക്കാൻ താൽപ്പര്യമുണ്ടെന്നും റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളെ വിറ്റ് തുലച്ചത് കെ.സി വേണുഗോപാൽ ആണെന്ന് വ്യാപക പ്രചാരണം: താക്കീത് നൽകി ഡിസിസി പ്രസിഡന്റ്

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ എല്ലാ ഇറക്കുമതിയും നിരോധിച്ചതായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. 1991ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, റഷ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button