KannurNattuvarthaLatest NewsKeralaNews

ലഹരി കടത്തിന് പിടിയിലായ ബൽക്കീസ് ജോലി ചെയ്ത കടയിൽ പൊലീസ് റെയ്ഡ് നടത്തി: പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം

കഴിഞ്ഞ തിങ്കളാഴ്ചയാണ്, മുഴപ്പിലങ്ങാട് സ്വദേശികളായ ബൽക്കീസിനെയും, ഭർത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്.

കണ്ണൂർ: പടന്നപാലത്ത് നിന്ന് പൊലീസ് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽ.എസ്.ഡി സ്റ്റാമ്പുകളും, ലഹരി ഗുളികകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ്, ഉദ്യോഗസ്ഥർ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വ‍ർഷങ്ങളായി ഇന്‍റീരിയർ ഡിസൈനിങ്ങ് ചെയ്യുന്ന സ്ഥാപനത്തിന്റെ മറവിൽ, ബൽക്കീസും ബന്ധുവും ചേർന്ന് വ്യാപകമായി ലഹരി വിൽപ്പന നടത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Also read: എല്ലാ ഭാഷകൾക്കും ഇ-ലാംഗ്വേജ് ലാബുകൾ, ഹൈസ്‌കൂൾ – ഹയർസെക്കൻഡറി ക്ലാസുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

കഴിഞ്ഞ തിങ്കളാഴ്ചയാണ്, മുഴപ്പിലങ്ങാട് സ്വദേശികളായ ബൽക്കീസിനെയും, ഭർത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാഴ്‌സലിൽ ഒളിപ്പിച്ചുകൊണ്ടാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാഴ്‌സൽ ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ബൽക്കീസിനും ഭർത്താവിനും പുറമെ, ഇവരുടെ ബന്ധുവും, പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഇവർ സ്ഥിരമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് ബൽക്കീസ് ജോലി ചെയ്തിരുന്ന പടന്നപാലത്തെ കടയിൽ റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button