മലബാറിലെ സ്പെഷ്യൽ വിഭവമാണ് പത്തിരി. പ്രത്യേകിച്ച് മുസ്ലീം സമുദായക്കാര്‍ക്കിടയില്‍ പെരുന്നാളുകള്‍ക്കും മറ്റും പ്രധാനപ്പെട്ട കോമ്പിനേഷനാണ് പത്തിരിയും ഇറച്ചിയും.
പത്തിരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ചേരുവകൾ
വറുത്ത അരിപ്പൊടി-4 കപ്പ്
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
വെള്ളം
Read Also : മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം: ജീവനക്കാര്‍ പിടിയില്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ ഒരു കപ്പു വെള്ളമെടുത്തു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.ഇതിലേയ്ക്ക് അരിപ്പൊടി ചേര്‍ത്തു നല്ലപോലെ ഇളക്കുക. ഇത് അടയ്ക്കുള്ള മാവിന്റെ പരുവമാകുന്നതു വരെ ഇളക്കണം. വെള്ളം വറ്റിയാല്‍ വാങ്ങി വയ്ക്കുക.
ചൂടാറിയ ശേഷം ഇതു പതുക്കെ കൈ കൊണ്ട് ചെറിയ ഉരുളകളാക്കി ചപ്പാത്തിയ്ക്കു പരത്തും പോലെ പരത്തിയെടുക്കാം. മാവ് ഒട്ടിപ്പിടിയ്ക്കാതിരിയ്ക്കാന്‍ അരിപ്പൊടിയില്‍ ഇതു മുക്കി പരത്താം. ഒരു തവ ചൂടാക്കി ഇത് ഇരുവശവും മറിച്ചിട്ടു വേവിച്ചെടുക്കാം. പത്തിരി തയ്യാര്‍.
Post Your Comments