
കൊച്ചി: എറണാകുളം ഗവ. ലോ കോളജ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹപാഠി പൊലീസ് പിടിയിൽ. ലോ കോളജിൽ അഞ്ചാംവർഷ നിയമവിദ്യാർത്ഥിയായ തട്ടേക്കാട് പാലമറ്റം സ്വദേശി ആന്റണി ജോസിനെയാണ് (26) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊട്ടിക്കലാശത്തിനിടെ പ്രതി ക്ലാസ് മുറിയിലിരുന്ന് എഴുതുകയായിരുന്ന പെൺകുട്ടിയെ അപമാനിച്ചെന്നാണ് പരാതി.
Read Also : ‘കോൺഗ്രസിനെ പോലെ കരയാതെ,ധൈര്യമുണ്ടെങ്കിൽ ഞങ്ങളോട് മത്സരിക്കൂ: ബിജെപിയോട് മനീഷ് സിസോദിയ
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ വിജയ്ശങ്കർ പറഞ്ഞു. രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
Post Your Comments