Latest NewsIndiaInternational

ഓപ്പറേഷൻ ഗംഗ: ‘അവൻ മോദിജിയുടെ പുത്രൻ’ മകനെ ഇനി കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് കണ്ണീരോടെ വിദ്യാർത്ഥിയുടെ പിതാവ്

'യുക്രൈനിലെ യുദ്ധ സാഹചര്യത്തില്‍ മകന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. എന്റെ മകനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നു'

ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ​ഗം​ഗ പൂർണ്ണ വിജയമായി. അവസാനം വരെ ആശങ്കയിലായിരുന്ന, സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. ഇന്ത്യയില്‍ സുരക്ഷിതരായി തിരിച്ചെത്തിയ, സുമിയില്‍ നിന്നുള്ള സംഘത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ വാക്കുകള്‍ ഇപ്പോൾ വൈറലാണ്. കശ്മീരില്‍ നിന്നുള്ള സഞ്ജയ് പണ്ഡിത എന്നയാളുടെ വാക്കുകളാണ് ശ്രദ്ധേയമായത്.

ഇദ്ദേഹത്തിന്റെ മകന്‍ ധ്രുവ് സുമിയില്‍ നിന്ന് സുരക്ഷിതമായി ഡല്‍ഹിയിലെത്തി. വിമാനത്താവളത്തില്‍ മകനെ സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു പിതാവിന്റെ കണ്ണീരോടെയുള്ള പ്രതികരണം. ‘തിരിച്ചു വന്നിരിക്കുന്നത് എന്റെ മകനല്ല. അവന്‍ മോദിജിയുടെ മകനാണ് എന്നു പറയാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. യുക്രൈനിലെ യുദ്ധ സാഹചര്യത്തില്‍ മകന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. എന്റെ മകനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നു’- തന്റെ മകനെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിച്ച കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നതിനിടെയാണ് പിതാവിന്റെ പ്രതികരണം.

അതേസമയം, പോളണ്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ അടുത്ത സംഘവും ഉടന്‍ തന്നെ ഡല്‍ഹിയിലെത്തും. ഇതോടെ, ഓപ്പറേഷന്‍ ഗംഗ ദൗത്യം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. യുക്രൈനിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ  ഓപ്പറേഷന്‍ ഗംഗ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button