Latest NewsNewsFood & CookeryLife StyleHealth & Fitness

കാഴ്‌ചയിൽ ചെറുത്, ഗുണത്തിൽ വലുത്: അറിയാം ചെറിയ ഉള്ളിയുടെ ഗുണങ്ങൾ

കാണാന്‍ ചെറുത് ആണെങ്കിലും ഗുണത്തില്‍ ഏറെ മുന്നിലാണ് ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം, ചെറിയ ഉള്ളി കാന്‍സര്‍ റിസ്‌ക് കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ ശരീരവിളര്‍ച്ചയെ തടയും. കൂടാതെ, ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് ചെറിയ ഉള്ളികള്‍. ഇത് ഹൃദയത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നു. പൊട്ടാസ്യം രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉള്ളി ഇടിച്ച് പിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചെറിയ ഉള്ളിക്ക് കഴിവുണ്ട്.

Read Also  :  ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാല: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം

ചെറിയ ഉള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത് ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം കുറയും.ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ ഉള്ളി ചതച്ചത് വച്ചു കെട്ടിയാല്‍ മതി. ഉറക്കക്കുറവുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ചുവന്നുള്ളി വേവിച്ചതും കൂടി ചേര്‍ത്ത് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button