തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും, തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു എന്നിങ്ങനെ വിവിധ ഭാഷകളിലും ലാബുകൾ ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Also read: റാഗിങ്ങ്: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അടിവയറ്റിൽ ശക്തമായി ചവിട്ടി, പൊലീസ് കേസെടുത്തു
ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്കായി നിലവിൽ സ്ഥാപിച്ചിരിക്കുന്ന ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബുകൾ, ക്രമേണ ഹൈസ്‌കൂൾ – ഹയർസെക്കൻഡറി തലങ്ങളിലേക്കും വ്യാപിപ്പിക്കും. അടുത്ത അദ്ധ്യയന വർഷം മുതൽ ഇ-ലാംഗ്വേജ് ലാബിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്താൻ, വരുന്ന മെയ് മാസത്തിൽ തന്നെ മേഖലയിലെ എല്ലാ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂർണമായും സൗജന്യമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഇ-ലാംഗ്വേജ് ലാബുകളെ, സ്‌കൂളുകളിലെ നിലവിലുള്ള ഹാർഡ്‌വെയർ ഉപയോഗിച്ച് തന്നെ പ്രവർത്തിപ്പിക്കാൻ കഴിയും. പ്രത്യേക സെർവറോ ഇന്റർനെറ്റ് സൗകര്യമോ ആവശ്യമില്ലാത്ത കൈറ്റ് വികസിപ്പിച്ചെടുത്ത ഇ-ലാംഗ്വേജ് ലാബിൽ, സ്‌കൂളുകളിലെ ലാപ്‌ടോപ്പിലൂടെ ഒറ്റ ക്ലിക്കിൽ വൈ-ഫൈ രൂപത്തിൽ ശൃംഖലകൾ ക്രമീകരിക്കാൻ സൗകര്യമുണ്ട്.
Post Your Comments