ThiruvananthapuramKeralaNattuvarthaNews

ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാല: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം

തിരുവനന്തപുരം: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശം പാർട്ടി അംഗീകരിക്കുകയായിരുന്നു. ഇതോടെ, നിർദ്ദേശം പുതിയ മദ്യനയത്തിന്റെ ഭാഗമാകും. മദ്യനയത്തിൽ പാർട്ടി ചൂണ്ടിക്കാണിച്ച ഭേദഗതികൾ ഉൾപ്പെടെ എക്സൈസ് പരിശോധിച്ച് റിപ്പോര്‍ട്ടാക്കിയ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി വരും. ഏപ്രിൽ മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും.

ഇതോടൊപ്പം, തിരക്കു നിയന്ത്രിക്കാൻ 175 പുതിയ മദ്യശാലകൾ ആരംഭിക്കണമെന്ന ബീവറേജ്‌സ് കോർപറേഷന്റെ നിർദ്ദേശം ഭേദഗതികളോടെ അംഗീകരിച്ചു. സ്ഥല സൗകര്യമുള്ള ഇടങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രം പുതിയ ഷോപ്പുകൾ ആരംഭിക്കുന്നതിനാണ് നീക്കം.

പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം: 40 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ബാർ, ക്ലബ് ലൈസൻസ് ഫീസ് അടക്കമുള്ള ഫീസുകൾ ചെറിയ രീതിയിൽ വർധിക്കും. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വിൽക്കുന്നത് തടയുന്നതിനായി, കള്ളുചെത്തി ശേഖരിക്കുന്നത് മുതൽ ഷാപ്പുകളിലെ വിൽപന ഘട്ടം വരെ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രെയ്സ്’ സംവിധാനം നടപ്പിലാക്കാനും തീരുമാനമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button