കണ്ണൂർ: എല്ലാവരും ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഇന്ത്യ തന്നെ കീഴടക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായി ബിനീഷ് കോടിയേരി രംഗത്ത്. കോൺഗ്രസ് എന്ന് പറയുന്നത് നാമാവശേഷമായിരിക്കുന്നുവെന്നും ഇടതുപക്ഷത്തിനൊപ്പം അണിനിരന്ന് കൊണ്ട് ഇടതുപക്ഷ മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്ന മതേതര ശക്തികൾ ഒരുമിച്ചുകൂടുന്ന പോരാട്ടത്തിൽ നമുക്ക് അണിചേരാമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
‘തീവ്രഹിന്ദു നിലപാടിനെ മൃദുഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാം എന്ന് കരുതി പോരാടാനിറങ്ങിയ കോൺഗ്രസ് നേതൃത്വമാണ് ഈ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ ഏറ്റവും മോശപ്പെട്ട പ്രകടന കാഴ്ചവെച്ചത്. യൂപിയിൽ നോക്കുകയാണെങ്കിൽ പോലും എസ്പി അവരുടേതായിട്ടുള്ള ശക്തി കാണിക്കാൻ വേണ്ടി എങ്കിലും തുടർച്ചയായി മുന്നിൽ നിന്നുകൊണ്ട് പോരാട്ടം നയിച്ചിട്ടുണ്ട്. മായാവതിയുടെ പാർട്ടിയെയും വോട്ടും ബിജെപി പർചേസ് ചെയ്തു’, ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തീവ്രഹിന്ദു നിലപാടിനെ മൃദുഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാം എന്ന് കരുതി പോരാടാനിറങ്ങിയ കോൺഗ്രസ് നേതൃത്വമാണ് ഈ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ ഏറ്റവും മോശപ്പെട്ട പ്രകടന കാഴ്ചവെച്ചത്. യൂപിയിൽ നോക്കുകയാണെങ്കിൽ പോലും എസ്പി അവരുടേതായിട്ടുള്ള ശക്തി കാണിക്കാൻ വേണ്ടി എങ്കിലും തുടർച്ചയായി മുന്നിൽ നിന്നുകൊണ്ട് പോരാട്ടം നയിക്കാൻ അഖിലേഷിനു കഴിഞ്ഞിട്ടുണ്ട്. മായാവതിയുടെ പാർട്ടിയെയും വോട്ടും ബി ജെ പി പർചേസ് ചെയ്തു. തീവ്ര വർഗ്ഗീയത എന്തുമാത്രം ആണ് ഉത്തരേന്ത്യയിൽ വേരോടുന്നത് എന്ന് ഈ ഇലെക്ഷൻ റിസൾട്ട് വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാൽ കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കോൺഗ്രസ് തിരിച്ച് വരും എന്ന് അവകാശപ്പെടുന്നു, ഇവർക്ക് ഇനി എന്താണ് കോൺഗ്രസിനെ കുറിച്ച് ചിന്തിക്കാൻ ഉള്ളത്. കോൺഗ്രസ് എന്താണ് ജനങ്ങളോട് പറയുന്നത്. കോൺഗ്രസ്സ് ഏറ്റവുമധികം ആഘോഷിച്ചുകൊണ്ടിരുന്ന സംസ്ഥാനമായ പഞ്ചാബിൽ അവരൊന്നും അല്ലാതായിരിക്കുന്നു, കോൺഗ്രസിനെ കുറിച്ചുള്ള പൊതുധാരണ ആരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പഞ്ചാബിലെ കോൺഗ്രസ്സിന്റെ പ്രകടനം വിലയിരുത്തപ്പെടേണ്ടത്. കോൺഗ്രസ്സിനെ വിശ്വസിച്ചാൽ അവർ ഒന്നും ചെയ്യില്ല അവർ നശിപ്പിക്കും കോൺഗ്രസിനെ വിശ്വസിച്ചുകൊണ്ട് ഏൽപ്പിച്ച എല്ലാ സംസ്ഥാനങ്ങളും അവ൪ കൈവിട്ടു. കോൺഗ്രസിനെ വിശ്വസിച്ചേൽപിച്ച എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് എതിരിടാൻ കഴിയാതെ മുട്ട് മടക്കി മുട്ടിലിഴയുന്ന കാഴ്ചയാണ് കാണുന്നത് .
മുന്നോട്ടുള്ള പോരാട്ടത്തിൽ ജനങ്ങൾ ആരോട് കൂടെ ചേരും എന്നുള്ളതിന് ഏറ്റവും വലിയ ഉത്തരമാണ് കേരളത്തിൽ നിന്ന് ഉയ൪ന്ന് വരുന്നത്. യുപിയിൽ കോൺഗ്രസ് തക൪ന്ന് അവശേഷിപ്പുകൾ പോലും ഇല്ലാതെ നാമാവശേഷമായിരിക്കുന്നു, പഞ്ചാബിൽ കോൺഗ്രസ് പൂർണമായി തകർന്നടിഞ്ഞിരിക്കുന്നു, ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആകെയുള്ളത് കേരളത്തിൽ മാത്രമാണ്. ഇവിടെ സിപിഎം എന്നുള്ള പ്രസ്ഥാനം അത്രയും വേരോടെ നിൽക്കുന്നതുകൊണ്ടും സിപിഎം പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയപരമായും അല്ലാതെയും ഉള്ള പ്രവർത്തനരീതികൾ കൊണ്ട് മാത്രമാണ് ഇവിടെയുള്ള കോൺഗ്രസ്സുകാര് ബിജെപിയിലേക്ക് പോകാതെ നിൽക്കുന്നത്. കാരണം, സിപിഎമ്മിന്റെ പ്രവർത്തനശൈലിയുടെ കൂടെ ജനങ്ങൾ അണിനിരക്കുന്നു കൃത്യമായ ബദൽ മുന്നോട്ടുവെക്കുന്നു. ഇനിയുള്ള ഇന്ത്യയിൽ മുന്നോട്ടുള്ള യാത്രയിൽ സിപിഎം നയിക്കുന്ന അല്ലെങ്കിൽ മൂന്നാം മുന്നണി നയിക്കുന്ന ഒരു ബദലിന് മാത്രമേ സാധ്യതയുള്ളൂ എന്ന വലിയ തിരിച്ചറിവായിരിക്കണം ഈ ഇലക്ഷൻ റിസൽട്ട് .
ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൻറെ കൂടെ നിന്നിട്ട് എന്താണ് കിട്ടാൻ പോകുന്നത്? ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ നിന്നും ഒന്നും കിട്ടാൻ പോകുന്നില്ല. കാരണം, ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസിൻറെ സമീപനം തന്നെ ബിജെപിയുടെ സമീപനത്തിന് തുല്യമാണ്. ന്യൂനപക്ഷങ്ങളെ പൂർണമായും കോൺഗ്രസ് കൈ വിട്ടിരിക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദു രാജ്യം എന്ന് കോൺഗ്രസ് പറയുന്നു എന്നിട്ട് ആ പ്രസംഗത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയുന്നു അത് way of life ആണ്, ഹിന്ദു എന്നത് ഒരു way of life ആണ്, അതിനെക്കുറിച്ചാണ് രാഹുൽഗാന്ധി പ്രസംഗിച്ചത് എന്ന് പറയുന്നു. എന്താണ് way of life? അങ്ങനെ ഹിന്ദു way of life നടത്തുന്ന ആളുകൾ മാത്രം ഭരിക്കേണ്ട രാജ്യമാണോ മതേതരത്വ ഇന്ത്യ? അത്തരത്തിൽ ആണോ കോൺഗ്രസ് ഇന്ത്യയെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്?
ആർഎസ്എസ് പറയുന്നതുപോലെ കോൺഗ്രസ് മുക്ത ഭാരതം അല്ല അവരുടെ ലക്ഷ്യം കാരണം അവർക്ക് വേണ്ടത് അമേരിക്കൻ മോഡൽ രീതിയിൽ രണ്ട് പാർട്ടികൾ ഭരിക്കുന്ന രണ്ട് പാർട്ടികൾ മാത്രം നിലനിൽക്കുന്ന തരത്തിൽ ഇലക്ഷൻ നടത്തപ്പെടുന്ന രീതിയിലേക്ക് ഇന്ത്യയെ കൊണ്ടുപോകണം അതിനു കോൺഗ്രസാണ് ഏറ്റവും മികച്ചതെന്ന് ബിജെപിക്കും ആർഎസ്എസിനും മനസ്സിലായിട്ടുണ്ട്. അവര് കോൺഗ്രസിനെ മാത്രം നിലനിർത്താൻ ആയിരിക്കും ഇനിയുള്ള കാലം ശ്രമിക്കുക. ഒന്നും അല്ലാത്തൊരു പാവയെപ്പോലെ നിൽക്കുന്ന ഒരു കോൺഗ്രസിനെയാണ് ആർഎസ്എസിന് വേണ്ടത്. അതിനുവേണ്ടിയാണ് ഇപ്പോൾ രാഹുൽഗാന്ധിയും പ്രിയങ്കയും കോപ്പുകൂട്ടി കൊടുക്കുന്നത്.
കേരളത്തിലെ കോൺഗ്രസുകാർ ഞങ്ങൾ പോകില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ പോയാലും ഞങ്ങൾ ബിജെപിയിലേക്ക് പോകില്ലെന്ന് പറയാനുള്ള കാരണം ഇവിടെ ഇടതുപക്ഷം ശക്തമായി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ്. ഇവിടുത്തെ കോൺഗ്രസ്സുകാ൪ അത്തരത്തിൽ പോയി കഴിഞ്ഞാൽ അവർ രാഷ്ട്രീയത്തിൽ ഒന്നും ഇല്ലാതായി മാറിപ്പോകുന്ന ചിന്തയുള്ളത് ഇവിടുത്തെ ഇടതുപക്ഷം ഇവിടുത്തെ സിപിഎം അത്രയും ശക്തമായി ആർഎസ്എസിനെയും കോൺഗ്രസിനെയും ബിജെപിയെയും അവരുടെ നവ ലിബറൽ നയങ്ങളെ എതിർത്തുകൊണ്ട് മുന്നോട്ടുപോകുന്നതുകൊണ്ടാണ്. കോൺഗ്രസ് ഇനിയെങ്കിലും രക്ഷപ്പെടുമെന്ന് കരുതിയിരിക്കന്ന ആളുകൾ മനസ്സിലാക്കുക കോൺഗ്രസ് എന്ന് പറയുന്നത് നാമാവശേഷമായിരിക്കുന്നു. ഇടതുപക്ഷത്തിനൊപ്പം അണിനിരന്ന് കൊണ്ട് ഇടതുപക്ഷ മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്ന മതേതര ശക്തികൾ ഒരുമിച്ചുകൂടുന്ന പോരാട്ടത്തിൽ നമുക്ക് അണിചേരാം .കേരളം മുന്നോട്ട് വെക്കുന്ന ഇടതുപക്ഷ ബദലിനോട് ചേർന്ന് നിൽക്കാം .
കതം ബൈ ബൈ ടാറ്റാ ബൈ ഗയ.
Post Your Comments