തൃശ്ശൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ, പ്രതികരണവുമായി മുന്‍ എംഎല്‍എ അനില്‍ അക്കര. പാർട്ടിയെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, സ്വയം മാതൃകയാകണമെന്നും തന്റെ കഴിവ്കേടുകൊണ്ടാണ് പഞ്ചായത്തും, വാര്‍ഡും നഷ്ടപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പാർട്ടിയെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ സ്വയം മാതൃകയാകണം. പഞ്ചായത്ത് പ്രസിഡന്റ് മുതൽ എം എൽ എ വരെ ആയ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ പലരും വിമർശിച്ചു, കളിയാക്കി, എങ്ങിനെയാണ് ഞാൻ ഇതുവരെയെത്തിയത്? അടാട്ട് മോഡൽ നിലനിന്നതുകൊണ്ടാണ്. എന്നാൽ ഒരു പക്ഷെ എന്റെ കഴിവ്കേടുകൊണ്ട് കൂടിയാണ് എന്റെ പഞ്ചായത്തും, വാർഡും ഒക്കെ ഞങ്ങൾക്ക് നഷ്ടപെട്ടത്. ആ തിരിച്ചറിവാണ് എന്നെ ഇപ്പോൾ കൂടുതൽ ആവേശത്തോടെ നയിക്കുന്നത്.
അടാട്ട് തിരികെ പിടിക്കാൻ കഴിയാത്ത അനിൽ അക്കര പരാജയമാണ്. അതുകൊണ്ട് തന്നെ എനിക്കും എന്റെ പാർട്ടിക്കും ഇവിടെ ജയിക്കണം. ആ പണിയാണ് ഇപ്പോൾ എല്ലാം മറന്ന് ചെയ്യുന്നത്.നമുക്ക് ആദ്യം നമ്മുടെ നാട്ടിൽ നമ്മുടെ പാർട്ടിയെ ഒന്നാമതാക്കാം നമ്മുടെ യൂണിറ്റ് കമ്മറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തി പാർട്ടിയെ സ്നേഹിക്കുന്നവരെ കൂട്ടിയിണക്കാം.
അവിടെ ജാതി നോക്കരുത് പറയരുത്.
NB:(പറ്റുമെങ്കിൽ നിങ്ങളുടെ ബൂത്തിലെ യൂണിറ്റ് കമ്മറ്റി ഭാരവാഹികളുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് ഇപ്പോൾ ഈ വിമർശനം ഒഴിവാക്കിയിടണമെന്ന് അഭ്യർത്ഥിക്കുന്നു )
Post Your Comments