Latest NewsIndiaNewsInternational

ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ രാജ്യത്ത് പതിച്ചെന്ന് പാകിസ്ഥാൻ

സിർസ: ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ മണ്ണിൽ പതിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. 40,000 അടി ഉയരത്തിൽ മിസൈൽ കുതിക്കുകയായിരുന്നെന്നും ഇന്ത്യൻ, പാകിസ്ഥാൻ വ്യോമാതിർത്തിയിലെ യാത്രാവിമാനങ്ങളും ഭൂമിയിലെ സാധാരണക്കാരും അവരുടെ സ്വത്തുക്കളും അപകടത്തിലാക്കി മണ്ണിൽ പതിച്ചുവെന്നും പാകിസ്ഥാൻ ആരോപിച്ചു. ആളപായമൊന്നും ഉണ്ടായില്ല എന്നും പാകിസ്ഥാൻ അറിയിച്ചു. പാക്കിസ്ഥാൻ സായുധ സേനയുടെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ മേജർ ജനറൽ ബാബർ ഇഫ്തിഖർ ആണ് ആരോപണമുന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ ഫ്ലൈയിംഗ് ടെറിട്ടറിക്കുള്ളിൽ അതിവേഗം പറക്കുകയായിരുന്ന, മിസൈൽ പെട്ടന്ന് പാകിസ്ഥാൻ പ്രദേശത്തേക്ക് കുതിക്കുകയും പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ഒടുവിൽ മിയ ചന്നുവിനടുത്ത് വീഴുകയും ചെയ്തു. ആളപായമൊന്നും ഉണ്ടായില്ല. ലാൻഡ് ചെയ്ത സ്ഥലത്ത് സെൻസിറ്റീവ് ഇൻസ്റ്റാളേഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു മതിൽ മാത്രം തകർന്നു വീണു’, ബാബർ ഇഫ്തിഖർ ആരോപിച്ചു.

Also Read:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവർക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണ്: ശശി തരൂർ

നിരായുധരായ ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ സിർസയിൽ നിന്ന് പറന്നുയർന്ന് ബുധനാഴ്ച വൈകുന്നേരം പാകിസ്ഥാൻ മണ്ണിൽ പതിച്ചെന്നാണ് ഇവർ അവകാശപ്പെടുന്നത്. പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ പ്രതികരണമറിയിച്ചിട്ടില്ല.

2005-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള അറിയിപ്പ് അനുസരിച്ച്, ഓരോ രാജ്യവും ഉപരിതലത്തിലോ കരയിലോ നടത്താൻ ആഗ്രഹിക്കുന്ന പരീക്ഷണ പറത്തലിന്, കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും മറ്റ് രാജ്യങ്ങളെ അറിയിക്കണം എന്നാണ്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് അനുസൃതമായി ആവശ്യമായ നടപടികൾ ആരംഭിച്ചതായി പാകിസ്ഥാൻ എയർഫോഴ്സ് മേജർ ജനറൽ ഇഫ്തിഖർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button